Breaking News

കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ല കൺവൻഷൻ നടത്തി

കെ എസ് ഇ ബി പെൻഷൻ ട്രസ്റ്റും ഫണ്ടും കാര്യക്ഷമമാക്കുക കെ.എസ്.ഇ ബി പെൻഷൻ ലഭിക്കുന്നതിന് 2013 ൽ കമ്പനി വല്ക്കരണത്തിന്റെ ഭാഗമായി ത്രിക്കക്ഷി കരാറിലൂടെ രൂപീകൃതമായ മാസ്റ്റർ ട്രസ്റ്റ്, പെൻഷൻ ഫണ്ടും അട്ടിമറിക്കുന്നതിന് ഊർജ്ജ സെക്രട്ടറി തലത്തിൽ നടക്കുന്ന നടപടികളിൽ നിന്നും പിന്തിരിയണമെന്നും പെൻഷൻ കാര്യക്ഷമമാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കൂടിശ്ശികയായ ക്ഷാമാശ്വാസം നല്ലകണമെന്നും ഇലക്ട്രിസിറ്റി ജീവനക്കാർക്കും പെൻഷൻ കാർക്കും പ്രയോജനപ്പെടു ന്ന തരത്തിൽ ആരോഗ്യ ഇൻഷൂറൻസ് ആരംഭിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഗവണ്മെന്റും ബോർഡും സത്വര നടപടികൾ സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ല കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പവിത്രൻ ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.പി.രാമചന്ദ്രൻ സംസ്ഥാന കമിറ്റിയംഗം ജോസ് പി.ജെ ഡിവിഷൻ സെക്രട്ടറിമാരായ കെ.പി. അശോകൻ, സെബാസ്റ്റ്യൻ. എം.സി. ഡി വിഷൻ പ്രസിഡണ്ട്കെ. ചന്ദ്രൻ, ബാലചന്ദ്രൻ.എൻ.വി തുടങ്ങിയവർ സംസാരിച്ചു. ജില്ല കമ്മിറ്റി പ്രസിഡണ്ട് പീറ്റർ സിറിയക് അദ്ധ്യക്ഷത വഹിച്ചു ജില്ല ജോ: സെക്രട്ടറി എ.ഉണ്ണികൃഷ്ണൻ സ്വാഗതവും പറഞ്ഞു.

No comments