ചായ്യോത്ത് കണിയാട തായത്തറക്കാൽ ചെരളത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം: സംഘാടക സമിതി രൂപീകരിച്ചു
ചായ്യോത്ത് കണിയാട തായത്തറക്കാൽ ചെരളത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം 2025 ഫെബ്രുവരി 21 22 23 തീയതികളിൽ നടക്കും കളിയാട്ടത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു.കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. കെ.രവി ഉദ്ഘാടനം ചെയ്തു. കെ. കൈരളി അധ്യക്ഷയായി. മുൻ എംപി പി. കരുണാകരൻ ഫണ്ട് ഏറ്റുവാങ്ങി. കെ.വി. അജിത് കുമാർ, പി. ധന്യ, സി.നാരായണൻ, കെ.കുഞ്ഞികണ്ണൻ, കെ.രാമചന്ദ്രൻ, ഭാസ്കരൻ വെളിച്ചപ്പാട്, ടി.വി രത്നാകരൻ, അബൂബക്കർ ചായ്യോത്ത്, സുനീഷ് കിനാനൂർ, കെ. മോഹനൻ എന്നിവർ സംസാരിച്ചു. കെ മധു സ്വാഗതവും കെ രാജീവൻ നന്ദിയും പറഞ്ഞു
No comments