കുട്ടികൾക്ക് തിരക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിന് ഹോം ഗാർഡിൻ്റെ സേവനം ലഭ്യമാക്കണം: പി ടി എ വാർഷിക ജനറൽ ബോഡി യോഗം
ചായ്യോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികൾക്ക് തിരക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിന് ഹോം ഗാർഡിൻ്റെ സേവനം അടിയന്തരിരമായും ലഭ്യമാക്കണമെന്ന് വിദ്യാലയത്തിൻ്റെ പി ടി എ വാർഷിക ജനറൽ ബോഡി യോഗം . പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാസർഗോഡ് പാക്കേജിൽ നിന്ന് വിദ്യാലയത്തിന് അനുവദിക്കപ്പെട്ട കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവൃത്തി ആരംഭിക്കാനാവശ്യമായ ഇടപെടൽ നടത്തണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു പുതിയ വർഷത്തെ പി.ടി.എ. പ്രസിഡൻ്റായി ബിജു .സിയെയും വൈസ് പ്രസിഡൻ്റായി മനോഹരൻ.പിയേയും യോഗം തെരഞ്ഞെടുത്തു. യഥാക്രമം സത്യൻ കെ., ഷാജി ടി. എന്നിവർ എസ് എം സി. യുടെ ചെയർമാനും വൈസ് ചെയർമാനുമായും, ഷാനി.കെ. യെ മദർ പി ടി എ യുടെ പ്രസിഡൻ്റായും വാർഷിക ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു.
No comments