Breaking News

മാലിന്യമുക്ത നവകേരളം :സിപിഎം കരിന്തളത്ത് ശുചീകരണം നടത്തി

 സി പി എം നീലേശ്വരം ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി മാലിന്യമുക്ത നവകേരളം ക്യാമ്പയിനോടനുബന്ധിച്ച് സിപിഐ എം കരിന്തളം വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ജനകീയ ശുചീകരണം നടത്തി.കരിന്തളം ഗവൺമെൻറ് കോളേജ് ബസ്സ് സ്റ്റോപ്പ്പരിസരവും റോഡിന്റെ ഇരു സൈഡുകളിലെയും കാട് കൊത്തുകയും റോഡ് സൈഡിലെ പ്ലാസ്റ്റിക്കുകളും മറ്റും ശേഖരിക്കുകയും ചെയ്ത്ടൗൺ പൂർണമായി ശുചീകരിച്ചു. ശുചീകരണ പ്രവർത്തനത്തിന് ലോക്കൽ കമ്മിറ്റി അംഗം കെ സതീശൻ, ബ്രാഞ്ച് സെക്രട്ടറി വാസു കരിന്തളം ,പി വി രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി

No comments