Breaking News

ഡോ.ഷംന രാജന്‍ പാലക്കൂലിന് ഗവേഷണ പ്രബന്ധ പുരസ്‌കാരം

പെരിയ കേരള കേന്ദ്ര സര്‍വകലാശാല ജീവശാസ്ത്ര വിഭാഗം മുന്‍ ഗവേഷക വിദ്യാര്‍ത്ഥിനി ഡോ. ഷംന രാജന്‍ പാലക്കൂലിന് ഗവേഷണ പ്രബന്ധ പുരസ്‌കാരം. 
2023ല്‍ അവാര്‍ഡ് ചെയ്യപ്പെട്ട മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ക്ക് പടന്നക്കാട് നെഹ്‌റു കോളേജ് ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ലഭിച്ചത്. ഉഭയജീവി വര്‍ഗ്ഗങ്ങളുടെ സ്‌കെലിറ്റല്‍ സിസ്റ്റത്തിന്റെ രൂപപരിണാമം സംബന്ധിച്ചായിരുന്നു ഗവേഷണം. കോളേജില്‍ നടന്ന ചടങ്ങില്‍ കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യുവില്‍നിന്ന് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ശില്പവും അടങ്ങുന്ന അവാര്‍ഡ് ഏറ്റുവാങ്ങി. തലശ്ശേരി സ്വദേശിനിയായ ഡോ. ഷംന അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.കെ. രാമചന്ദ്രന്റെ കീഴിലാണ് ഗവേഷണം നടത്തിയത്.

No comments