Breaking News

പാലായി ഷട്ടർ കം ബ്രിഡ്ജ്: കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കണം : സി പി എം നീലേശ്വരം ഏരിയാ സമ്മേളനം

നീലേശ്വരം പാലായി ഷട്ടർ കം ബ്രിഡ്ജിലെ വെള്ളം കുടിവെള്ള പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കണമെന്ന് സി പി എം നീലേശ്വരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
നീലേശ്വരം- ഇടത്തോട് റോഡ് ഉടൻ പൂർത്തിയാക്കൽ, ആലിങ്കീൽ- ബങ്കളം- ചായ്യോം റോഡും ചായ്യോം- കാഞ്ഞിരപ്പൊയിൽ റോഡു്ം മെക്കാഡം ടാർ ചെയ്യുക, ദേശീയപാതയിലെ നീലേശ്വരം കരുവാച്ചേരിയിൽ അടിപ്പാത നിർമാണം, നീലേശ്വരം റെയിൽവേ പുറമ്പോക്കിലെ വെള്ളം ഒഴുക്കിക്കളയാൻ ശാസ്ത്രീയസംവിധാനം വേണം, ചിറപ്പുറത്ത് ഓപ്പൺ എയർ തീയറ്റർ അനുവദിക്കൽ എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
പൊതുചർച്ചയ്ക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ, പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ഏരിയാ സെക്രട്ടറി എം രാജൻ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി ജനാർദനൻ, എം രാജഗോപാലൻ എം എൽ എ, വി കെ രാജൻ, വി വി രമേശൻ, സി പ്രഭാകരൻ എന്നിവർ സംസാരിച്ചു. കെ പി രവീന്ദ്രൻ, കെ വി പ്രമോദ്, പി വി ശൈലേഷ് ബാബു, കെ പ്രഭാകരൻ, എ വി സുരേന്ദ്രൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
കയനി മോഹനൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതിക്കു വേണ്ടി പി വി സതീശൻ, പ്രസീഡിയത്തിനു വേണ്ടി കരുവക്കാൽ ദാമോദരൻ എന്നിവർ നന്ദി പറഞ്ഞു.
സമ്മേളനത്തിന് സമാപനം കുറിച്ച് ചുവപ്പ് വളണ്ടിയർമാരുടെ അകമ്പടിയോടെ മാർക്കറ്റ്, കോൺവന്റ് ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് പ്രകടനങ്ങളഅ# നടത്തി. പാലസ് ഗ്രൗണ്ടിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേർന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. എം രാജൻ അധ്യക്ഷത വഹിച്ചു. 
സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ , പി കരുണാകരൻ, ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ സി പ്രഭാകരൻ, വി കെ രാജൻ, പി ജനാർദ്ദനൻ, എം രാജഗോപാലൻ എം എൽ എ, വി വി രമേശൻ ജില്ല കമ്മിറ്റി അംഗം പി ബേബി എന്നിവർ സംസാരി ച്ചു. സംഘാടകസമിതി കൺവീനർ പി പി മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. അനീഷ് ഫോക്കസിന്റെ നിലാമഴ ഗസൽ അരങ്ങേറി. സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടികളിൽ വിജയിച്ചവർക്ക് ഇ പി ജയരാജൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

No comments