Breaking News

സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് , ശാസ്ത്ര ജില്ലാ സമിതി പടന്നക്കാട് നെഹ്റു കോളേജിൽ സെമിനാർ സംഘടിപ്പിച്ചു.

സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് , ശാസ്ത്ര ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനയുടെ എഴുപത്തിഅഞ്ചാം വാർഷികത്തോടനുബന്ധിച്ച് പടന്നക്കാട് നെഹ്റു കോളേജിൽ സെമിനാർ സംഘടിപ്പിച്ചു. പത്മനാഭൻ ഇ.വിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.കെ. പത്മനാഭൻ പയ്യന്നുർ (നോസർ ഇന്ത്യ സെക്രട്ടറി) വിഷയം അവതരിപ്പിച്ചു സംസാരിച്ചു. ഡോ. ടീ എം സുരേനദ്രനാഥ്, നന്ദകുമാർ കോറോത്ത്, വിജയകുമാർ ഹരിപുരം രാജീവൻ ടി വി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ചാണ് പരിപാടി ആരംഭിച്ചത്. കെ വി കുഞ്ഞികൃഷ്ണൻ സ്വാഗതവും പത്മനാഭൻ അയ്യപ്പൻകോട്ട നന്ദിയും പറഞ്ഞു.

No comments