നീലേശ്വരം വെടിക്കെട്ടപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിൽ 5 ലക്ഷം രൂപ ധനസഹായം നൽകി
നീലേശ്വരം അഞ്ഞൂറ്റമ്പലത്തിലെ കളിയാട്ടത്തോടനുബന്ധിച്ച് വെടിക്കെട്ടിനിടെ സംഭവിച്ച അപകടത്തിൽ മരിച്ച ചോയങ്കോട് പ്രദേശത്തുള്ള ബിജു സന്ദീപ് രതീഷ് രജിത്ത് എന്നിവരുടെയും ഓർക്കുളത്തെ ഷിബിൻ രാജിൻ്റെയും നീലേശ്വരത്തെ പി സി പത്മനാഭൻ്റെയും ആശ്രിതരായ കുടുംബാംഗങ്ങൾക്ക് അഞ്ഞൂറ്റമ്പലം വീരർകാവ് ദേവസ്വം റിലീഫ് കമ്മിറ്റിയുടെ ധനസഹായം 5 ലക്ഷം രൂപ വീതം വിതരണം നടത്തി. തൃക്കരിപ്പൂർ എം.എൽ.എ. എം. രാജഗോപാലൻ റിലീഫ് കമ്മറ്റി ഭാരവാഹികളോടൊപ്പം മരണപ്പെട്ടവരുടെ വീടുകളിൽ ചെന്ന് ചെക്കുകൾ ബന്ധുക്കൾക്ക് കൈമാറി. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ശാന്ത ടി.വി, വൈസ് ചെയർമാൻ മുഹമ്മദ് റാഫി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ വാർഡ് കൗൺസിലർ ഷജീർ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ ജാനമ്മ ബിജെപി മണ്ഡലം പ്രസിഡണ്ട് രാധാകൃഷ്ണൻ തുടങ്ങി പ്രമുഖർ സന്നിഹിതരായിരുന്നു. നീലേശ്വരത്തെ പിസി പത്മനാഭന്റെ കുടുംബത്തിന് നൽകിയ ധനസഹായത്തുക കമ്മിറ്റി ചെയർമാന് സംഭാവനയായി തിരികെ നൽകി.
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ
മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച റിലീഫ് കമ്മിറ്റിയെ എംഎൽഎ രാജഗോപാലൻ അഭിനന്ദിച്ചു
No comments