പരപ്പ മദർ സവീന സ്കൂൾ ശിശുദിനത്തോടനുബന്ധിച്ച് വർണ്ണാഭമായ ശിശുദിന റാലി നടത്തി. .
പരപ്പ മദർ സവീന സ്കൂൾ ശിശുദിനത്തോടനുബന്ധിച്ച് വർണ്ണാഭമായ ശിശുദിന റാലി നടത്തി. സ്കൂൾ മുതൽ എടത്തോട് ടൗൺ വരെ സംഘടിപ്പിച്ച ശിശുദിന റാലിയിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. എടത്തോട് ടൗണിൽ വെച്ച് നടന്ന പൊതുസമ്മേളനം ബളാൽ പഞ്ചായത്ത് മെമ്പർ ജോസഫ് വർക്കി കളരിക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ബി കോയിക്കര അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സിജോ പാറേക്കാട്ടിൽ മുഖ്യാതിഥിയായി. വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ സൗമ്യ ശിശുദിന സന്ദേശം നൽകി. കുട്ടികളെ പ്രതിനിധികരിച്ച് എയ്ഞ്ചൽ തോമസ് . രവി എടത്തോട്. എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജോമിലി ജോർജ് സ്വാഗതവും . വിനിത സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. അധ്യാപികമാരായ സബിത. ഫ്ളോറി. അഞ്ജു . ദിവ്യ. ജിജി മിനി മോൾ.സിസ്റ്റർ ആൻ മരിയ .പ്രതിഭ ബിനിഷ് ലിനു ബാബു എന്നിവർ റാലിക്ക് നേത്യത്വം നൽകി. ടൗണിൽ ലഡു വിതരണവും നടന്നു.
No comments