Breaking News

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്ക് ഏകദിന പരിശീലന പരിപാടി നടത്തി

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി - പി.പി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കു വേണ്ടി" പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട പകർച്ചവ്യാധി പ്രതിരോധ നിയന്ത്ര പരിപാടിയുടെ ഭാഗമായിട്ടുള്ള ഏകദിന പരിശീലന പരിപാടി ടെലി മെഡിസിൻ ഹാളിൽ നടന്നു. ആശുപത്രി സൂപ്രണ്ട് ഡോ: ജീജ എം.പി. ഉദ്ഘാടനം ചെയ്തു. ഡോ: ഹരീ കൃഷ്ണൻ (ആർഎംഒ ) അദ്ധ്യക്ഷത വഹിച്ചു.
ലളിതാംബിക (നഴ്സിങ് സൂപ്രണ്ട് )
രാജൻ (ലെ സെക്രട്ടറി), രമേശൻ കെ.എം ( ഹെൽത്ത് ഇൻസ്പെക്ടർ - W & C ഹോസ്പിറ്റൽ - കാഞ്ഞങ്ങാട്) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മുരളീധരൻ പി.(ജൂ: ഹെൽത്ത് ഇൻസ്പെക്ടർ ) സ്വാഗതവും, അൽഫോൺസാ മാത്യു (പി.ആർ. ഒ) നന്ദിയും പറഞ്ഞു..
തുടർന്ന് പവിത്രൻ പി വി .( ഫയർ സ്റ്റേഷൻ ഓഫീസർ - കാഞ്ഞങ്ങാട്), അശ്വതി കൃഷ്ണ പി. എൻ(ഹസാർഡ് അനലിസ്റ്റ് - കളക്ടറേറ്റ് - കാസർഗോഡ്) എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

No comments