Breaking News

കെ.പി.സി.സി യുടെ വയനാട് പുനരധിവാസ പദ്ധതിയിലേക്ക്ഹൊസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബേങ്ക് സ്വരൂപിച്ച തുക കൈമാറി

കെ.പി.സി.സി യുടെ വയനാട് പുനരധിവാസ പദ്ധതിയിലേക്ക്ഹൊസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബേങ്ക് ഭരണസമിതിയംഗങ്ങളും ജീവനക്കാരും സ്വരൂപിച്ച 70000 രൂപ ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസലിന് കൈമാറി.
ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് പ്രവീൺ തോയമ്മൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി എം. അസിനാർ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണൻ ഭരണസമിതിയംഗങ്ങളായ എൻ.കെ. രത്നാകരൻ, വി.വി. സുധാകരൻ ടി. കുഞ്ഞികൃഷ്ണൻ, വി.വി.മോഹനൻ, അബ്ദുൾ ഗഫൂർ മുറിയനാവി, കെ. ഭാസ്ക്കരൻ, പി. സരോജ , സ്റ്റാഫ് കൗൺസിൽ പ്രസിഡണ്ട് പാടിയിൽ ബാബു ,ട്രഷറർ കെ.അനിത, ഒ.വി.രതീഷ്, പി.വി.തമ്പാൻ, ഒ.വി.പ്രദീപ്, പ്രമോദ് കെ റാം, ദിനേശൻ മൂലക്കണ്ടം സിജോ അമ്പാട്ട്, എച്ച് ആർ വിനീത്, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

No comments