Breaking News

സി പി എം കിനാനൂർ ലോക്കൽ സമ്മേളനം: പൊതു സമ്മേളനം ചായ്യോത്ത് നടത്തി

സി പി എം കിനാനൂർ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ചായ്യോത്ത് എൻ ജി സ്മാരക കലാവേദി പരിസരത്ത് സീതാറാം യെച്ചൂരി നഗറിൽ ജില്ല സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.കുമാരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ.രാജൻ, എം. ലക്ഷ്മി, പാറക്കോൽ രാജൻ, കയനി മോഹനൻ, ഷൈജമ്മ ബെന്നി, കെ.രാജൻ എന്നിവർ സംസാരിച്ചു. എൻ.വി. സുകുമാരൻ സ്വാഗതം പറഞ്ഞു. ചോയ്യങ്കോട് കേന്ദ്രീകരിച്ച് വളണ്ടിയർ മാർച്ച്, പ്രകടനം എന്നിവ നടന്നു. കിനാനൂരിലെ മഹിളാ അസോസിയേഷൻ പ്രവർത്തകർ അവതരിപ്പിച്ച സ്വാഗത സംഗീതശില്പം, എൻ ജി സ്മാരക വനിതാവേദി അംഗങ്ങൾ അവതരിപ്പിച്ച രാഷ്ട്രീയ തിരുവാതിര, തെരുവ് നാടകം എന്നിവ അരങ്ങേറി. ചോയ്യങ്കോട് കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറിയായി കെ കുമാരൻ തിരഞ്ഞെടുത്തു. 15 അംഗ ലോക്കൽ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

No comments