കൃഷ്ണൻ കുട്ടൻ മാസ്റ്റർ സ്മാരക ചിത്രരചനാ മത്സരം നടത്തുന്നു
ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിവർക്ക് വാട്ടർ കളർ വിഭാഗങ്ങളിലാണ് മത്സരം.
വാട്ടർ കളറിൽ ബ്ലാക്ക് ആൻഡ് വൈറ്റ് പാടില്ല.
ചിത്രം വരയ്ക്കുന്നതിനുള്ള ചാർട്ട് പേപ്പർ സംഘാടകർ നൽകും . മറ്റ് സാമഗ്രികൾ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. വിജയികളായ കുട്ടികൾക്ക് നവംബർ 9ന് ഉച്ചയ്ക്കു മൂന്നു മണിക്ക് നടക്കുന്ന കൃഷ്ണൻ കുട്ടൻ മാസ്റ്ററുടെ അനുസ്മരണ സമ്മേളനത്തിൽ വച്ച് ക്യാഷ് അവാർഡുകൾ നൽകും. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് പിസി പ്രസന്നകുമാരി ചെയർമാനും കെ തങ്കമണി ജനറൽ കൺവീനറും പി എ കുമാരി പ്രോഗ്രാംകമ്മറ്റി ചെയർമാനുമായി സംഘാടകസമിതി രൂപീകരിച്ചു.
No comments