കാട്ടിപ്പൊയിൽ കക്കോട് സമഗ്ര കുടിവെള്ള പദ്ധതി ഗുണഭോക്തൃ സമിതി അനുമോദന പരിപാടി നടത്തി .
കാട്ടിപ്പൊയിൽ കക്കോട് സമഗ്ര കുടിവെള്ള പദ്ധതി ഗുണഭോക്തൃ സമിതി നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു . കക്കോട് ഇഎംഎസ് മന്ദിരത്തിൽ നടന്ന പരിപാടി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ കെ വി ഉദ്ഘാടനം ചെയ്തു. ഇന്ദിര എം അദ്ധ്യക്ഷയായി. കണ്ണൂർ യൂനിവേഴ്സിറ്റി ബി കോം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എൻ ആർ ശ്രീജിന , ആഗ്രയിൽ നടന്ന ദേശീയവടംവലി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ അണ്ടർ 13 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീം ക്യാപ്റ്റൻ ആരാധ്യസുരേഷ്, പെൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ നാലാം സ്ഥാനം നേടിയ കേരള ടീം അംഗം കെ പി നന്ദന , വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നത വിജയം നേടിയ എം വി ശ്രേയ , എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ എം ശ്രീനന്ദ ,അതുൽ നാരായണൻ എന്നിവർ അനുമോദനം ഏറ്റുവാങ്ങി. നാരായണൻ കെ , ഷിജു കെ പി, രാഘവൻ കെ പി, സതി എം പ്രസംഗിച്ചു. ബേബി ഒ പി സ്വാഗതവും, ഷീബ കെ വി നന്ദിയും പറഞ്ഞു.
No comments