പാർലിമെന്റ് ഇലക്ഷൻ വീഡിയോ ചിത്രീകരിച്ചവരോട് സർക്കാർ കാട്ടുന്നത് വഞ്ചന: എകെപിഎ നീലേശ്വരം മേഖല സമ്മേളനം
കഴിഞ്ഞ പാർലിമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട് വീഡിയോഗ്രാഫി തൊഴിൽ ചെയ്ത വീഡിയോ ഗ്രാഫർമരോട് മാസങ്ങൾ കഴിഞ്ഞിട്ടും വേതനം നൽകാതെ സർക്കാർ വഞ്ചിക്കുകയാണെന്നും എത്രയും പെട്ടെന്ന് ട്രഷറി നിയന്ത്രണം നീക്കി ജോലി ചെയ്തവർക്ക് വേതനം നൽകണം എന്നും ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ(എ കെ പി എ)നീലേശ്വരം മേഖല സമ്മേളനം ആവശ്യപ്പെട്ടു. കോട്ടപ്പുറം ടൗൺ ഹാളിൽ നടന്ന സമ്മേളനം പ്രാദേശിക കൃഷി ശാസ്ത്രജ്ഞൻ ദിവാകരൻ കടിഞ്ഞിമൂല ഉദ്ഘാടനം ചെയ്തു.
എ കെ പി എ മേഖല പ്രസിഡന്റ് സി കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.
എ കെ പി എ സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് കെ സി അബ്രഹാം,സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് തൈക്കടപ്പുറം, ജില്ലാ സെക്രട്ടറി സുഗുണൻ ഇരിയ,ജില്ലാ ട്രഷറർ സുനിൽ കുമാർ പി ടി,ജില്ലാ വൈസ് പ്രസിഡന്റ് ഷരീഫ് ഫ്രെയിം ആർട്ട്, ജില്ലാ ജോ. സെക്രട്ടറി പ്രജിത് എൻ കെ, ജില്ലാ പി ആർ ഒ അനൂപ് ചന്തേര,ഗോകുലൻ കെ വി, മാധവൻ മാമിയ, പത്മജ ബാബു, ജിതേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം മേഖല പ്രസിഡന്റ് സി കെ ജനാർദ്ദനന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് കെ സി എബ്രഹാം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രഭാകരൻ തരംഗിണി സ്വാഗതവും രാമചന്ദ്രൻ ഹരിത നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് കണ്ണൻ ഫോട്ടോ ഫാസ്റ്റ്,വൈസ് പ്രസിഡന്റ് മാധവൻ മാമിയ, സെക്രട്ടറി ദിനേശൻ ഒളവറ, ജോ സെക്രട്ടറി വിനോദ് ലെൻസ് മാൻ, ട്രഷറർ ഓംപ്രകാശ്, പി ആർ ഒ പ്രഭാകരൻ തരംഗിണി എന്നിവരെ തിരഞ്ഞെടുത്തു.
No comments