ആർ.ആർ. സോമനാഥൻ സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം ബസ് സ്റ്റാൻ്റ് പരിസരത്തെ ക്ലിനിക്കിൽ വെച്ച് നടന്നു.
നീലേശ്വരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർ.ആർ. സോമനാഥൻ സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം ബസ് സ്റ്റാൻ്റ് പരിസരത്തെ ക്ലിനിക്കിൽ വെച്ച് നടന്നു. നീലേശ്വരത്തെ കായിക - സാമൂഹ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്ന ആർ. ആർ. സോമനാഥൻ്റെ പതിമൂന്നാമത് ഓർമ്മ ദിനത്തോടനുബന്ധിച്ചു അനുസ്മരണ ഭാഷണം കെ. സി. മാനവർമ്മ രാജ നിർവ്വഹിച്ചു.
നീലേശ്വരത്തെ കായിക മേഖലയിൽ വൈവിദ്ധ്യങ്ങളായ ഇടപെടൽ നടത്തുകയും, ഷട്ടിൽ ബാഡ്മെൻ്റൻ ഇൻഡോർ കോർട്ടിനോടനുബന്ധിച്ച് ടൂർണ്ണമെൻ്റുകളും, കുട്ടികൾക്കുള്ള കോച്ചിങ്ങ് ക്യാമ്പുകളും, പാലിയേറ്റീവ് പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ച പ്രവർത്തനങ്ങൾക്കാണ് സൊസൈറ്റി നേതൃപരമായ പങ്കാളിത്തം വഹിക്കുന്നത്.
സൊസൈറ്റിയുടെ പുതിയ ഭാരവാഹികളായി മുഖ്യ രക്ഷാധികാരി ഡോ. വി. സുരേശൻ, രക്ഷാധികാരികളായി പി.കെ. വിജയൻ , രവീന്ദ്രൻ .കെ .എന്നിവരും പ്രസിഡൻ്റ് വിനോദ് കുമാർ .കെ , സെക്രട്ടറി സുജിത് കുമാർ .പി, ട്രഷറർ വിജയൻ അപ്സര , വൈസ്. പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ.പി, ജോയിൻ്റ് സെക്രട്ടറി, മധുസൂദനൻ എം എന്നിവരേയും തെരെഞ്ഞെടുത്തു. നീലേശ്വരത്ത് വിവിധ കായിക ഇനങ്ങൾക്കായി ആധുനിക രീതിയിലുള്ള ഇൻഡോർ സ്പോർട്ട്സ് സൗകര്യങ്ങൾ ഒരുക്കണം.
നീലേശ്വരത്തെ നിർദ്ദിഷ്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ത്വരിതപ്പെടുത്തണം എന്നീ ആവശ്യങ്ങൾ വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രമേയമായി അവതരിപ്പിച്ചു.
No comments