Breaking News

സി പി എം നീലേശ്വരം വെസ്റ്റ് ലോക്കല്‍ സമ്മേളനം തുടങ്ങി

സി പി എം നീലേശ്വരം വെസ്റ്റ് ലോക്കല്‍ സമ്മേളനം കോട്ടപ്പുറം ഇ.എം.എസ് സ്മാരക ടൗണ്‍ ഹാളില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗം വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയ്ര്‍മാന്‍ ടി വി ഭാസ്ക്കരന്‍ സ്വാഗതം പറഞ്ഞു. കെ.വി.വേണു താല്‍ക്കാലിക അദ്ധ്യക്ഷനായി. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ബേബി ബാലകൃഷ്ണന്‍, കരുവക്കാല്‍ ദാമോദരന്‍, കെ.വി.ദാമോദരന്‍, ടി.വി.ശാന്ത, പി.പി.മുഹമ്മദ്റാഫി, കെ.രാഘവന്‍, കെ.പി.രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. ലോക്കല്‍ സെക്രട്ടറി പി.വി സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.സാമിക്കുട്ടി രക്തസാക്ഷി പ്രമേയവും കെ.സുരേഷ്ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ലോക്കൽ പരിധിയിലെ മുതിർന്ന പാർട്ടി അoഗങ്ങളെ ആദരിച്ചു.

No comments