സി പി എം മടിക്കൈ ലോക്കൽ സമ്മേളനം കാലിച്ചാംപൊതിയിൽ തുടങ്ങി.
സി പി എം മടിക്കൈ ലോക്കൽ സമ്മേളനം കാലിച്ചാംപൊതി പാലങ്കി നാരായണൻ നഗറിൽ ആരംഭിച്ചു. സി പി എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ പതാകയുയർത്തി. വി ശ്രീധരൻ രക്തസാക്ഷി പ്രമേയവും പി.വി. പത്മിനി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി ബി.ബാലൻ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. വി. ശ്രീധരൻ, എസ്. പ്രീത , എം. വി ലൈല എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു.. ജില്ലാക്കമ്മറ്റി അംഗം പി. ബേബി. ഏരിയാ സെക്രട്ടറി എം.രാജൻ . കരു വക്കാൽ ദാമോദരൻ.കെ. ലക്ഷ്മണൻ, കെ.വി. ദാമോദരൻ ,പാറക്കോൽ രാജൻ. കെ.നാരായണൻ കെ.സുജാത, ശശീന്ദ്രൻ മടിക്കൈ.വി. പ്രകാശൻ, മടത്തിനാട്ട് രാജൻ . കെ.എം. വിനോദ് , കെ.വി. പ്രമോദ്.-എന്നിവർ പങ്കെടുക്കുന്നു പി.സുകുമാരൻ സ്വാഗതം പറഞ്ഞു. പ്രകടനം പൊതു സമ്മേളനം നാളെ - ശനിയാഴ്ച്ച നടക്കും' പ്രകടനം വൈകിട്ട് 3 ന് മേക്കാട്ട് കേന്ദ്രീകരിച്ച് ആരംഭിക്കും. പൊതുസമ്മേളനം 21 ലിച്ചാംപൊതി സീതാറാം യെച്ചൂരി നഗറിൽ നടക്കും'.
No comments