Breaking News

സംസ്ഥാന സബ്‌ ജൂനിയര്‍ ആന്‍ഡ്‌ കിഡ്ഡീസ്‌ തൈക്കോണ്‍ഡോ: കാസര്‍കോട്‌ ജില്ല ഓവറോള്‍ചാമ്പ്യന്മാര്‍; കണ്ണൂരിന്‌ രണ്ടാംസ്ഥാനം

ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന 26-ാമത്‌ സംസ്ഥാന സബ്‌ ജൂനിയര്‍ ആന്‍ഡ്‌ കിഡ്ഡീസ്‌ തൈക്കോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ 413 പോയിന്റോടെ കാസര്‍കോട്‌ ജില്ല ഓവറോള്‍ ചാമ്പ്യന്മാര്‍.
186 പോയിന്റ്‌ നേടിയ കണ്ണൂര്‍ ജില്ലയാണ്‌ റണ്ണേഴ്‌സ്‌ അപ്‌. അഞ്ചു വയസ്സു മുതൽ 8 വയസ്സ് വരെയുള്ള കിഡ്ഡീസ് വിഭാഗത്തിൽ 65 പോയിന്റ് നേടി കോഴിക്കോട് ജില്ല ഒന്നാം സ്ഥാനവും 49 പോയിന്റ് നേടി പാലക്കാട് ജില്ല രണ്ടാം സ്ഥാനവും നേടി. 8 വയസ്സ് മുതൽ 11 വയസ്സ് വരെയുള്ള സബ്ജൂനിയർ ബോയ്സ് വിഭാഗത്തിൽ 202 പോയിന്റ് നേടി കാസർഗോഡ് ജില്ല ഒന്നാം സ്ഥാനവും 99 പോയിന്റ് നേടി മലപ്പുറം ജില്ല രണ്ടാം സ്ഥാനവും 89 പോയിന്റോടെ കണ്ണൂർ ജില്ല മൂന്നാം സ്ഥാനവും നേടി . എട്ടു മുതൽ 11 വയസ്സുവരെയുള്ള സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ 209 പോയിന്റ് നേടി കാസർകോട് ജില്ല ഒന്നാം സ്ഥാനവും 97 പോയിന്റ് നേടി കണ്ണൂർ ജില്ല രണ്ടാം സ്ഥാനവും 68 കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും നേടി.കിഡ്ഡീസ് ബോയ്സ് വിഭാഗത്തിൽ 37 പോയിന്റ്കൾ നേടി കോഴിക്കോട് ജില്ല ഒന്നാം സ്ഥാനവും 25 പോയിന്റുകൾ നേടി കണ്ണൂർ ജില്ല രണ്ടാം സ്ഥാനവും 23 പോയിന്റ് നേടി പാലക്കാട് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കിഡ്ഡീസ് ഗേൾസ് വിഭാഗത്തിൽ 26 പോയിന്റുകൾ പങ്കിട്ടുകൊണ്ട് പാലക്കാട് ജില്ല ഒന്നാം സ്ഥാനവും കാസർഗോഡ് ജില്ല രണ്ടാം സ്ഥാനവും 24 പോയിന്റുകൾ നേടി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും നേടി. സംസ്ഥാന തായ്ക്വോണ്‍ഡോ അസോസിയേഷനും കാസർഗോഡ് ജില്ല അമേച്ചർ തായ്ക്വോണ്‍ഡോ അസോസിയേഷനും സംയുക്തമായി നേതൃത്വം നൽകുന്ന മർഹൂം കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള 26 മത് കേരള സംസ്ഥാന സബ്ജൂനിയർ ആൻഡ് കിഡ്ഡീസ് തായ്ക്വോണ്‍ഡോ ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് എം.എൽ.എ
  ഇ. ചന്ദ്രശേഖരൻ നിർവഹിച്ച് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ദുർഗ്ഗ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഡോക്ടർ എൻ. വേണുനാഥ് അധ്യക്ഷത വഹിച്ചു. കാസർഗോഡ് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഹബീബ് റഹ്മാൻ മുഖ്യാതിഥിയായി പങ്കെടുത്തു. ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡണ്ട് എൻ. വിനോദ് കുമാർ, കേരള തായ്ക്വോണ്‍ഡോ അസോസിയേഷൻ ട്രഷറർ മാസ്റ്റർ എം. മുഹമ്മദ് അബ്ദുൾ നാസർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ശോഭ ബാലൻ, ജില്ല ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡണ്ട് എം. കെ. രാജശേഖരൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാനും ഡയറക്ടറുമായ മാസ്റ്റർ കെ. രാമചന്ദ്രൻ, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ മാസ്റ്റർ പി. സി.ഗോപിനാഥ്, കേരള തായ്ക്വോണ്‍ഡോ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിമാരായ മാസ്റ്റർ സുനിൽ രാധാകൃഷ്ണൻ, മാസ്റ്റർ എച്ച്.എൽ. മഹേഷ്, ടെക്നിക്കൽ കമ്മിറ്റി മെമ്പർ മാസ്റ്റർ ബി. ജയൻ എന്നിവർ സംസാരിച്ചു. കാസർഗോഡ് ജില്ല അമേച്ചർ തായ്ക്വോണ്‍ഡോ അസോസിയേഷൻ പ്രസിഡണ്ട്മാസ്റ്റർ വി. വി. മധു സ്വാഗതവുംകാസർകോട് ജില്ല അമേച്ചർ തായ്ക്വോണ്‍ഡോ അസോസിയേഷൻ സെക്രട്ടറി മാസ്റ്റർ ബി. ഐ. പ്രകാശ് നന്ദിയും പറഞ്ഞു.
...................

No comments