Breaking News

കൺവെൻഷൻ നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നീലേശ്വരം തൈക്കടപ്പുറം ഇരുപത്തിയഞ്ചാം വാർഡ് കൺവെൻഷൻ നടത്തി. തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപം രാജീവ് ഗാന്ധി യൂത്ത് ക്ലബ്‌ പരിസരത്ത് വച്ചു ചേർന്ന യോഗം ഡി സി സി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉദ്ഘാടനം ചെയ്തു. ഇരുപത്തിയേഴാം വാർഡ് കൗൺസിലർ വിനു നിലാവ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സേവാദൾ സംസ്ഥാന അധ്യക്ഷൻ രമേശൻ കരുവാച്ചേരി മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ 
ലത പി കെ, മുൻ കൗൺസിലർ കെ പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. ബൂത്ത്‌ പ്രസിഡന്റ്‌ ബാബു നന്ദി അറിയിച്ചു. പുതിയ ഭാരവാഹികളായി കെ പ്രകാശൻ (പ്രസിഡന്റ് ),വൈസ് പ്രസിഡന്റ്‌ മാരായി 
മഹമൂദ്, വിനീഷ ദിലീപ് എന്നിവരെയും 
ജനറൽ സെക്രട്ടറിമാരായി സുമേഷ് എം എം, ചന്ദ്രൻ ഒ, ശോഭ വേണു, ഷൈമ സുരേന്ദ്രൻ എന്നിവരെയും ട്രഷറർ ആയി പി.വി ജനകനെയും തിരഞ്ഞെടുത്തു.

No comments