Breaking News

ഗാന്ധി ജയന്തി ദിനത്തിൽ എൻ. സി. പി എസ് കാസർകോട് ജില്ലാ കമ്മിറ്റി ഗാന്ധി സ്മൃതി യാത്രയും തുടർന്ന് ഫാസിസ്റ്റ് വിരുദ്ധ സദസ്സും സംഘടിപ്പിച്ചു.

ഗാന്ധി ജയന്തി ദിനത്തിൽ എൻ. സി. പി എസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ മഹാത്മാവിലേക്കു മടങ്ങാം എന്ന മുദ്രാവാക്യം ഉയർത്തി ഗാന്ധി സ്മൃതി യാത്രയും തുടർന്ന് ഫാസിസ്റ്റ് വിരുദ്ധ സദസ്സും സംഘടിപ്പിച്ചു. കാസർകോട് പുലിക്കുന്ന് ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച ഗാന്ധി സ്മൃതി യാത്ര പഴയ ബസ് സ്റ്റാൻഡ്, കെ. എസ് ആർ ടി സി ജംഗ്ഷൻ. ഹെഡ് പോസ്റ്റ് ഓഫീസ് വഴി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന ഫാസിസ്റ്റ് വിരുദ്ധ സദസ് എൻ സി പി എസ് സംസ്ഥാന പ്രസിഡന്റ് പി. സി ചാക്കോ ഉദ്ഘാടനം ചെയ്തു. ബ്രട്ടീഷുകാർ പയറ്റിയ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രം പോലെ വേഷത്തിന്റെയും വർണ്ണത്തിന്റെയും
മതത്തിന്റെയും പേരിൽ ഇന്ത്യയെ വെട്ടി മുറിച്ച് ഭരിക്കാൻ നരേന്ദ്ര മോഡിയെ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
വർഗീയ കലാപങ്ങൾക്ക് വഴിമരുന്നിടാൻ കോപ്പുകൂട്ടുന്നവരാണ് മോഡിയും അമിത് ഷായും. ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന ഇന്ത്യൻ ജനതയെ വിവിധ തട്ടുകളാക്കാനുള്ള ബോധപൂർവ്വമായ കരുനീക്കം നടക്കുന്നു. നാല് വോട്ടിനും അധികാരത്തിനും വേണ്ടി മതസൗഹാർദ്ദത്തെ തകർക്കരുത്.
ഭാരതാംബയെ ചോരയിൽ മുക്കി ഫാസിസ്റ്റ് ഭരണം നടത്താമെന്ന്
ഗാന്ധിജിയുടെ ഘാതകരായ
ബി.ജെ.പി മോഹിക്കരുത്. ഗാന്ധിജിയെ വധിച്ച നരാധമന്മാർ ഏകാധിപത്യത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോവുകയാണ്. ഫാസിസ്റ്റ് ശക്തികളെ തളയ്ക്കാൻ ജനാധിപത്യ ഐക്യം ശക്തിപ്പെടുത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ അഹങ്കാരമാണ് ബി.ജെ.പി മുന്നണിയെ അധികാരത്തിലേറ്റിയത്. 2024 ലെ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് നിന്നപ്പോൾ മോഡിയും ബി.ജെ.പിയും വിയർക്കുന്നത് രാജ്യം കണ്ടു. ഐക്യത്തിനു വേണ്ടിയുള്ള കോൺഗ്രസിന്റെ പുതിയ ശ്രമത്തെ സ്വാഗതം ചെയ്യുകയാണ്. നമ്മൾ ഒരുമിച്ചു നിന്ന് അടുത്ത തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര ഭരണം തിരിച്ചു പിടിക്കുമെന്നും പി സി ചാക്കോ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കരീം ചന്തേര അദ്ധ്യക്ഷത വഹിച്ചു. എൻ. വൈ. സി സംസ്ഥാന പ്രസിഡന്റ് സി ആർ സജിത്ത്, എൻ എസ് യു സംസ്ഥാന പ്രസിഡന്റ് അരുൺ സത്യനാഥ്‌, സംസ്ഥാന സെക്രട്ടറി സി. ബാലൻ, ജില്ലാ വൈസ് പ്രസിഡന്റ് രാജു കൊയ്യൻ, ജനറൽ സെക്രട്ടറിമാരായ സുബൈർ പടുപ്പ്, ഉദിനൂർ സുകുമാരൻ, എ. ടി വിജയൻ, ഒ. കെ ബാലകൃഷ്ണൻ, സിദ്ദിഖ് കൈക്കമ്പ, എ. വി അശോകൻ, സീനത്ത് സതീശൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി. നാരായണൻ സ്വാഗതം പറഞ്ഞു.
ഗാന്ധി സ്മൃതി യാത്രക്ക് ബ്ലോക്ക് പ്രസിഡന്റുമാരായ മുഹമ്മദ് കൈക്കമ്പ, രാഹുൽ നിലാങ്കര, ഉബൈദുള്ള കടവത്ത്, നാസർ പള്ളം, എം. ടി. പി ഹാരിസ്,
എൻ. വൈ. സി ജില്ലാ പ്രസിഡന്റ് ലിജോ സെബാസ്റ്റിയൻ, ഹമീദ് ചേരങ്കൈ, സമീർ അണങ്കൂർ,എൻ. എം. സി ജില്ലാ പ്രസിഡന്റ് കദീജ മൊഗ്രാൽ, സെക്രട്ടറി രമ്യ രാജേഷ്, എൻ. ഷമീമ, കെ. രാധാകൃഷ്ണൻ
അഷ്‌റഫ്‌ പച്ചിലംപാറ തുടങ്ങിയവർ നേതൃത്വം നൽകി.

No comments