Breaking News

ഗാന്ധിജയന്തി ദിനത്തിൽ നീലേശ്വരത്ത് കോൺഗ്രസ് എസിന്റെ ഗാന്ധിസ്മൃതിജ്വാല

കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റി ഗാന്ധിജയന്തി ദിനത്തിൽ നീലേശ്വരം ഗാന്ധിസ്മൃതി മണ്ഡപത്തിൽ ഗാന്ധിസ്മൃതി ജ്വാലയൊരുക്കി.
പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ഗാന്ധിഘാതകരെ ചരിത്രപുരുഷന്മാരായി വാഴ്ത്താൻ ഭരണകൂടം നടത്തി വരുന്ന ഹീനശ്രമങ്ങൾക്കെതിരെ ആത്മവീര്യത്തോടെ രംഗത്തിറങ്ങുമെന്ന് നേതാക്കളും പ്രവർത്തകരും പ്രതിജ്ഞയെടുത്തു. മലബാർ ദേവസ്വംബോർഡ് മുൻ മെമ്പർ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ടി.വി.വിജയൻ അധ്യക്ഷത വഹിച്ചു. പി.വി.ഗോവിന്ദൻ, ഇ.നാരായണൻ, കെ.വി.പുരുഷോത്തമൻ, പ്രമോദ് കരുവളം, കെ.ജനാർദനൻ, രാഘവൻ കൂലേരി, ടി.പ്രജോഷ്, അബ്ദുൽ ഹമീദ്, പി.വി.മധുസൂദനൻ, പി.പി.ശശിധരൻ, ടി.വി.രാജു, പി.കെ.മദനമോഹനൻ തുടങ്ങിയവർ സംസാരിച്ചു.

No comments