Breaking News

നീലേശ്വരം മർച്ചൻസ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി.

നീലേശ്വരം മർച്ചൻസ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി.
നിലേശ്വരം റെയിൽവേ ഗേറ്റ് പരിസരത്തുനിന്ന് സ്റ്റേഷൻ വരെയുള്ള റോഡിന്റെ കിഴക്കുവശത്തു കാൽനടയാത്ര പോലും ദുസ്സഹമാകുന്ന വിധത്തിൽ 
 പടർന്ന് പന്തലിച്ച് കിടന്ന കാടും ടൈൽ പതിച്ച നടപ്പാതയിൽ കാൽനടക്കാർക്ക് തടസ്സമാകുന്ന രീതിയിൽ കിടന്നിരുന്ന മരത്തടികളും മറ്റും നീക്കം ചെയ്തു.  ശുചീകരണ പരിപാടി കെ വി വി ഇ എസ് നീലേശ്വരം യൂണിറ്റ് പ്രസിഡണ്ട് കെ വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
     യൂത്ത് വിങ്ങ് പ്രസിഡണ്ട് രാജൻ കളർഫുൾ, ട്രഷറർ ഷക്കീർ കമ്മിറ്റി അംഗങ്ങളായ രാഘവേന്ദ്ര സുജിത്ത് അൻസാജ്   മാതൃ സംഘടനയുടെ പ്രസിഡണ്ട് കെ വി സുരേഷ് കുമാർ ജനറൽ സെക്രട്ടറി വിനോദ് കുമാർ വൈസ് പ്രസിഡണ്ട് ശശിധരൻ പാണ്ടിക്കോട്  
 കമ്മിറ്റി അംഗങ്ങളായ സുരേഷ് വൈറ്റ് ലില്ലി മുഹമ്മദ് മൈത്രി മെഡിക്കൽസ്   കൃഷ്ണകുമാർ വി സുഭാഷ് കുമാർ, മനോജ് കുമാർ, പവിത്രൻ നീലകണ്ഠേശ്വര, ചന്ദ്രൻ നവോദയ   തുടങ്ങിയവർ ശുചീകരണ പരിപാടിയിൽ സംബന്ധിച്ചു.

No comments