നീലേശ്വരം മന്നന്‍പുറത്തുകാവ് ഭഗവതി ക്ഷേത്രം നവരാത്രി മഹോത്സവം നാളെ മുതല്‍
നീലേശ്വരം മന്നന്‍പുറത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെ തുടങ്ങും.
നാളെ രാവിലെ 11 മുതല്‍ 12 വരെ കരിവെള്ളൂര്‍ വനമാല അക്ഷരശ്ലോക സദസിന്റെ അക്ഷരശ്ലോക സദസ്. വൈകുന്നേരം 6. 30 മുതല്‍ 8 മണി വരെ പനയാല്‍ നാദം ഓര്‍ക്കസ്‌ട്രയുടെ ഭക്തിഗാനസുധ. 4 ന് വെള്ളിയാഴ്‌ച രാവിലെ 11 മുതല്‍ 12 വരെ നീലേശ്വരം കാവിലമ്മ അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോകം, വൈകിട്ട് 6. 30 മുതല്‍ 7 വരെ കമലാക്ഷി മാരസ്യാരുടെ ലളിതാസഹസ്രനാമജപം, 7 മുതല്‍ 8 വരെ മന്നന്‍പുറത്തമ്മ ഭജന സമിതിയുടെ ഭജന. 5 ന് ശനിയാഴ്‌ച വൈകുന്നേരം 6. 30 മുതല്‍ 7. 30 വരെ കാഞ്ഞങ്ങാട് കവ്വാല്‍മാടം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്ര ഭജന സമിതിയുടെ ഭജന, 7.30 നു വാണി വസുന്ധര ചന്തേരയുടെ സംഗീതാര്‍ച്ചന. 6 ന് രാവിലെ 11 മുതല്‍ 12 മണി വരെ കാങ്കോല്‍ ശിവപ്രിയ അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോകം, വൈകുന്നേരം 6.30 മുതല്‍ 8 മണി വരെ ലളിത നാരായണന്‍ ശശി മാസ്‌റ്റര്‍ ആന്‍ഡ് പാര്‍ട്ടിയുടെ സംഗീതാര്‍ച്ചന. 7 ന് വൈകുന്നേരം 6.30 മുതല്‍ 8 മണി വരെ കാഞ്ഞങ്ങാട് ശ്രുതി ഓര്‍ക്കസ്‌ട്രയുടെ ഭക്തിഗാനമേള. ഒക്ടോബര്‍ 8 ചൊവ്വാഴ്‌ച രാവിലെ 11 മുതല്‍ 12 മണി വരെ പയ്യന്നൂര്‍ രമേശന്‍ മാസ്റ്ററുടെ ആധ്യാത്മിക പ്രഭാഷണം. വൈകുന്നേരം 6. 30 മുതല്‍ 7. 30 വരെ പേരോല്‍ ജിഎസ്‌ബി സംഘത്തിന്റെ ഭജന. 7. 30 മുതല്‍ 8 മണി വരെ അരമന തറവാട് മാതൃസമിതിയുടെ ഭജന. 9 ന് വൈകുന്നേരം 6. 30 മുതല്‍ 8 മണി വരെ നീലേശ്വരം വൈഖരി മ്യൂസിക്കിന്റെ ഭക്തിഗാനസുധ, 10 ന് വൈകുന്നേരം 6. 30 മുതല്‍ 7 മണി വരെ നീലേശ്വരം മാരാര്‍സമാജത്തിന്റെ ഭജന, 7 മുതല്‍ 8 മണി വരെ നാദം സീനിയേഴ്‌സ് ഭക്തിഗാനസുധ. ദുര്‍ഗാഷ്ടമി ദിവസമായ ഒക്ടോബര്‍ 11 നു വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക് ഗ്രന്ഥംവെപ്പ്. വൈകുന്നേരം 6.30 മുതല്‍ 7 മണി വരെ ഗീത,പ്രീത എന്നിവരുടെ ലളിതാസഹസ്രനാമജപം, 7 മുതല്‍ 8 വരെ കിഴക്കന്‍കൊഴുവല്‍ ശശിധരന്‍ ആന്‍ഡ് പാര്‍ട്ടിയുടെ സംഗീതാര്‍ച്ചന. മഹാനവമി ദിനമായ ഒക്ടോബര്‍ 12 ന് ശനിയാഴ്‌ച രാവിലെ 10 മണിക്ക് ചികിത്സാ സഹായവിതരണം നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത നിര്‍വഹിക്കും. വൈകുന്നേരം 6. 30 മുതല്‍ 7 മണി വരെ ശ്രീലയ സദാശിവന്‍ നീലേശ്വരത്തിന്റെ സംഗീതാര്‍ച്ചന, 7 മണി മുതല്‍ 8 വരെ ആര്‍ക്ക് ഫൗണ്ടേഷന്‍ ഗ്രൂപ്പിന്റെ ഭക്തിഗാനാര്‍ച്ചന. വിജയദശമി ദിനമായ ഒക്ടോബര്‍ 13 ഞായറാഴ്‌ച രാവിലെ 9 മണിക്ക് പടിഞ്ഞാറ്റയില്‍ പൂജ, ഗ്രന്ഥമെടുപ്പ്, തുടര്‍ന്നു വിദ്യാരംഭം. വിദ്യാരംഭത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി കാവില്‍ പേരു നല്‍കണം.
No comments