Breaking News

നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല & ഗ്രന്ഥാലയം വയോജന ദിനത്തിൽ മുതിർന്ന വായനശാലാ അംഗങ്ങളെ ആദരിച്ചു .

നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല & ഗ്രന്ഥാലയം വയോജന ദിനത്തിൽ മുതിർന്ന വായനശാലാ അംഗങ്ങളെ ആദരിച്ചു . വായനശാലയിൽ നടന്ന പരിപാടി സംസ്ഥാന ഗ്രന്ഥശാലാ സംഘം ലൈബ്രേറിയൻസ് അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് പി അപ്പുക്കുട്ടൻ ഉദ്‌ഘാടനം ചെയ്തു .തുടർന്ന് അദ്ദേഹം പതിനഞ്ചോളം മുതിർന്ന വായനശാലാ അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. ഇ .വി . കൃഷ്ണൻ, സുരേഷ് കുമാർ . പി, കെ.കെ .നാരായണൻ, സുരേഷ്‌ ബാബു സി .എച്ച് എന്നിവർ സംസാരിച്ചു.

No comments