Breaking News

കുമ്മത്ത് വേണുഗോപാൽ സ്മാരക വാദ്യശ്രേഷ്ഠ പുരസ്കാരം നീലേശ്വരം സന്തോഷ് മാരാർക്ക്


കേരള ക്ഷേത്രവാദ്യകലാ അക്കാദമി 
വാദ്യശ്രേഷ്ഠ പുരസ്‌കാരം 
നീലേശ്വരം സന്തോഷ് മാരാർക്ക് കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ വാദ്യശ്രേഷ്ഠ പുരസ്‌കാരത്തിന് നീലേശ്വരം സന്തോഷ് മാരാർ അർഹനായി.
49 കാരനായ നീലേശ്വരം സന്തോഷ് മാരാർ 38 വർഷമായി വാദ്യകലാ രംഗത്തുണ്ട്. നീലേശ്വരം മന്നൻപുറത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ വാദ്യം തസ്തികയിൽ ജോലി ചെയ്തു വരുന്നു. ഗംഗാധര മാരാരുടെയും കൊട്ടില വീട്ടിൽ കമലാക്ഷിയുടെയും മകനാണ്. ഭാര്യ : ഷീന (സീനിയർ ക്ലാർക്ക്, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്). ഒൻപതാം ക്ലാസ് വിദ്യാർത്ഥി ശ്രാവൺ സന്തോഷ്, ആറാം ക്ലാസ് വിദ്യാർത്ഥി ശ്രീദേവ് സന്തോഷ് എന്നിവർ മക്കൾ.

No comments