അഴകുളം ഭഗവതി ക്ഷേത്രം പുനര്‍നിര്‍മ്മാണം; കട്ടിള വെക്കലും ആദരിക്കലും നടന്നു
പുരാതനകാലത്ത് കിക്കാംങ്കോട്ട് കിഴക്കേ ഇല്ലം വാഴുന്നോര്‍ടെ അധീനതയിൽ ഉണ്ടായിരുന്നതും പിന്നീട് പ്രദേശത്തെ പ്രബലമായ ,ഒന്നും, രണ്ടും അവകാശികളാലും നാട്ടിലെ തീയ സമുദായത്താലും പരിപാലിച്ചു പോകുന്നതും അഴക്കുളത്തമ്മ കായിക്കില്‍ ഭഗവതിയും വീരന്മാരുടെയും ദൈവ സങ്കല്പത്തെ ജനകീയമായി ആദരിച്ചു പോരുന്ന പ്രകൃതി രമണീയമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന മടിക്കൈ അഴകുളം ഭഗവതി ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിൻ്റെ ഭാഗമായുള്ള കട്ടിളവെക്കലും ആദരിക്കല്‍ ചടങ്ങില്‍ നടന്നു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കിക്കാംങ്കോട്ട് കിഴക്കേ ഇല്ലത്ത് നാരായണന്‍ എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിൽ ശില്പികളായ കുന്നുപ്പാറ പ്രഭാകരൻ ചാലിങ്കാൽ മുരളി ആചാരി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.
നാദക്കോട്ട് കഴകം, അരയില്‍ എരത്ത്മുണ്ട്യ ദേവാലയം, പന്നിപ്പള്ളി പാർത്ഥസാരഥി ക്ഷേത്രം പെരിയാങ്കോട്ട് , കവ്വായി, കക്കാട്ട്, തുരുത്തി, ചാത്തമത്ത്, കിക്കാംങ്കോട്ട് ഗണപതിയാര്‍ എന്നീ ക്ഷേത്രങ്ങളിലെയും കഴകങ്ങളിലെയും ആചാര സ്ഥാനീകര്‍, പ്രദേശത്തെ തറവാട്ടംഗങ്ങള്‍, ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍, മാതൃസമിതി അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് ഉരിയാട്ടം എന്ന പുസ്തക രചയിതാവും ഉത്തരമലബാറിലെ അതുല്യ തെയ്യം ആചാരക്കാരനുമായ വേണു പെരുമലയനെ ചടങ്ങില്‍ വച്ച് ഉത്തരമലബാര്‍ ക്ഷേത്ര സംരക്ഷണസമിതി ചെയര്‍മാന്‍ രാജല്‍ പെരിയ പൊന്നാട അണിയിച്ച് ഉപകാരം നല്‍കി ആദരിച്ചു.
No comments