Breaking News

അനധികൃത മത്സ്യ ബന്ധനം നടത്തിയ മൂന്ന് കർണാടക ബോട്ടുകൾ പിടികൂടി 7ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്.

അനധികൃത മത്സ്യ ബന്ധനം നടത്തിയ മൂന്ന് കർണാടക ബോട്ടുകൾ പിടികൂടി 7ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്.

കോസ്റ്റൽ പൊലിസ് , മറൈൻ എൻഫോഴ്സ്മെൻ്റ്, ഫിഷറീസ് വകുപ്പ് എന്നിവർ സംയുക്തമായി നടത്തിയ രാത്രികാല പെട്രോളിംഗിലാണ് ബോട്ടുകൾ പിടി കൂടിയത്. ബുധനാഴ്ച രാത്രി കാസർഗോഡ് തീരത്ത് നിന്ന് 5 നോട്ടിക്കൽ മൈലിനുള്ളിൽ നിരോധിച്ച പെഴ്സീൻ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനും , നൈറ്റ് ട്രോളിംഗ് ചെയ്തതിനും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടക ബോട്ടുകളായ ശ്രേയ, ഇന്ത്യൻ ബ്ലൂ, ജലപഞ്ചാക്ഷരി എന്നിവയുടെ ഉടമകൾക്കെതിരെയാണ് അഡ്ജുഡിക്കേഷൻ നടപടികൾക്ക് ശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ എ ലബീബ് പിഴ വിധിച്ചത്.
 ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടർ തസ്നിമ ബീഗം തൃക്കരിപ്പൂർ മത്‌സ്യഭവനിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസറായ ഐശ്വര്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടി കൂടിയത്.മറൈൻ എൻഫോഴ്‌സ്മെൻ്റ് വിംഗിലെ ശരത് കുമാർ തൃക്കരിപ്പൂർ കോസ്റ്റൽ പൊലിസ് സുഭാഷ് ബേക്കൽ കോസ്റ്റൽ പൊലിസ് സ്റ്റേഷനിലെ എ എസ് ഐ പ്രകാശൻ, ഷിറിയ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ പ്രജീഷ്, സീ റെസ്ക്യു ഗാർഡ്മാരായ മനു, അജീഷ് കുമാർ, സ്രാങ്ക് ഷൈജു എഞ്ചിൻ ഡ്രൈവർ വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.. നിയമലംഘനം നടത്തി കേരള തീരത്ത് മത്‍സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഫിഷറിസ് ഡി ഡി അറിയിച്ചു.

No comments