Breaking News

നീലേശ്വരം ടൗൺ ലയൺസ് ക്ലബ് നീലേശ്വരം പൊതുവായനശാലയിൽ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

നീലേശ്വരം ടൗൺ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുവായനശാലയിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കെ.സി. മാനവർമ്മ രാജ ഉദ്ഘാടനം ചെയ്തു. ലയൺസ്ക്ലബ്ബ്‌ പ്രസിഡന്റ്‌ പി. വി. കുമാരൻ അധ്യക്ഷത വഹിച്ചു.  കുഞ്ഞിക്കണ്ണൻ. വി. എംജെഎഫ്, ഗോവിന്ദൻ കീലത്ത്, രമേശൻ നായർ എന്നിവർ സംസാരിച്ചു.
ക്ലബ്ബ്‌ സെക്രട്ടറി ബാബു കരിങ്ങാട്ട് സ്വാഗതവും ട്രഷറർ രവീന്ദ്രൻ.കെ.പി നന്ദിയും പറഞ്ഞു. പദ്മനാഭൻ. കെ,  വിനോദ് മൈമൂൺ,  ചന്ദ്രൻ. പി എന്നിവർ യോഗത്തിൽ സന്നിഹിതരായി.

No comments