Breaking News

സിപിഎം മടിക്കൈ സൗത്ത് ലോക്കൽ സമ്മേളനം നടത്തി

സിപിഎം മടിക്കൈ സൗത്ത് ലോക്കൽ സമ്മേളനം കുരുടിൽ ഏ.കെ.നാരായണൻ, കെ.കുഞ്ഞിരാമൻ നഗറിൽ തുടങ്ങി. സമ്മേളനത്തിന് തുടക്കം കുറിച്ച് കെ.നാരായണർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം പി. ജനാർദ്ദനൻ ഉൽഘാടനം ചെയ്തു. ഏ.വിധു ബാല രക്ത സാക്ഷി പ്രമേയവും കെ.രാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി.കുട്ട്യൻ മാസ്റ്റർ, പി.നാരായണൻ, പി.അംബിക. വി.എം. നിജേഷ്. എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രഭാകരൻ റിപ്പോർട്ടവതരിപ്പിച്ചു. കെ.വി.മധു സ്വാഗതം പറഞ്ഞു. ഏരിയാസെക്രടറി എം.രാജൻ . കെ.ലക്ഷ്മണൻ. പാറക്കോൽ രാജൻ . മടത്തി നാട്ട് രാജൻ, ശശീന്ദ്രൻ മടിക്കൈ, വി.പ്രകാശൻ. കെ.എം. വിനോദ് കെ.നാരായണൻ. കെ.സുജാത. എന്നിവർ പങ്കെടുത്തു.

No comments