Breaking News

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ്‌ തുറന്നു.

നവംബര്‍ 1, 2 തീയതികളില്‍ ചെമ്മനാട്‌ ജമാഅത്ത്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ്‌ തുറന്നു.
കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്‌ ഡയറക്ടര്‍ ഖാദര്‍ തെരുവത്ത്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി.ടി.അഹമ്മദലി, പിടിഎ പ്രസിഡന്റ്‌ പി.എം.അബ്ദുല്ല, വാര്‍ഡ്‌ മെമ്പര്‍ അമീര്‍ പാലോത്ത്‌, പ്രിന്‍സിപ്പല്‍ ഡോ.സുകുമാരന്‍ നായര്‍, ഹെഡ്‌മാസ്‌റ്റര്‍ കെ.വിജയന്‍, സി.എം.മുഹമ്മദ്‌ മുസ്‌തഫ, മുജീബ്‌ അഹമ്മദ്‌, സി.എച്ച്‌.ഷാജു, ഷാജഹാന്‍ ആലിച്ചേരി, ബി.എച്ച്‌.അബ്ദുല്‍ഖാദര്‍, അന്‍വര്‍ ഷംനാട്‌, കെ.വി.മുഹമ്മദ്‌ സുല്‍വാന്‍, റൗഫ്‌, പി.കെ.ത്വാഹ എന്നിവര്‍ സംസാരിച്ചു.

No comments