കുഞ്ചാർ ഗൗസിയ നഗർ ദാറുൽ ഉലൂം മദ്രസയിൽ അക്ഷരക്കളി സംഘടിപ്പിച്ചു.
കുഞ്ചാർ ഗൗസിയ നഗർ ദാറുൽ ഉലൂം മദ്രസയിൽ അക്ഷരക്കളി സംഘടിപ്പിച്ചു. മദ്രസയിലെ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കാണ് അറബി അക്ഷരങ്ങൾ മനസ്സിലാക്കുന്നതിനായി ക്ലാസ്സിലെ ഉസ്താദ് അക്ഷരക്കളി സംഘടിപ്പിച്ചത്. ആൺകുട്ടികളിൽ റബാഹ് മുഹമ്മദ് ഒന്നാം സ്ഥാനവും ഷയാസ് രണ്ടാം സ്ഥാനവും നേടി. പെൺകുട്ടികളിൽ അബീറ ഒന്നാം സ്ഥാനവും, സന ഫാത്തിമ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ക്ലാസ്സ് ഉസ്താദ് അക്ബർ അലി സഅദി സ്നേഹോപഹാരം നൽകി.
No comments