നീലേശ്വരം നഗരസഭയിലെ റോഡുകളുടെ ശോച്യാവസ്ഥ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ സജീവ ചര്‍ച്ചയായി.
നീലേശ്വരം നഗരസഭയിലെ റോഡുകളുടെ ശോച്യാവസ്ഥ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ സജീവ ചര്‍ച്ചയായി.
നഗരസഭയില്‍ അസി.എന്‍ജിനിയറെ നിയമിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാനാണ് അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഇതുസബന്ധിച്ച് ഒക്ടോബര്‍ 8 നു ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗം തീരുമാനിച്ചതു പ്രകാരം ഒക്ടോബര്‍ 14 നു നടത്തിയ കൂടിക്കാഴ്‌ചയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് ലിസ്‌റ്റ് അംഗീകരിക്കാനായിരുന്നു അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തത്. ഇതു പ്രകാരം അടുത്തിടെ വിരമിച്ച അസി.എന്‍ജിനിയര്‍ക്കു തന്നെ താല്‍ക്കാലിക നിയമനം നല്‍കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് തീരദേശ കൗണ്‍സിലര്‍മാരായ അന്‍വര്‍ സാദിഖ് വേലിക്കോത്ത്, കെ.വി.ശശികുമാര്‍ എന്നിവര്‍ നഗരത്തിലെ റോഡുകളുടെ വിഷയം യോഗത്തില്‍ ഉന്നയിച്ചത്. തോട്ടം- അഴിത്തല റോഡിന്റെ ശോച്യാവസ്ഥയും തളിയില്‍ അമ്പലം റോഡിന്റെയും ശോച്യാവസ്ഥയാണ് ഇരുവരും ഉന്നയിച്ചത്. തളിയിലമ്പലം, തെരു റോഡ് ഉള്‍പ്പെട്ട ടൗണ്‍ റോഡ് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതിനാല്‍ നഗരസഭയ്‌ക്ക് അതില്‍ ഫണ്ട് വെക്കാനോ ഒന്നുംസാധ്യമല്ലെന്നും കരാറുകാരനോട് ഉടന്‍ പണി തുടങ്ങാന്‍ പറഞ്ഞതായി വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി പറഞ്ഞു. തോട്ടം- തൈക്കടപ്പുറം റോഡിന് 3 കോടി രൂപ അനുവദിച്ചതില്‍ 2 കള്‍വര്‍ട്ട് പുതുക്കിപ്പണിയുന്നതുള്‍പ്പെടെ സ്റ്റോര്‍ ജങ്‌ഷന്‍ വരെ മെക്കാഡം ടാറിങ് വരുമെന്ന കാര്യം വൈസ് ചെയര്‍മാന്‍ യോഗത്തെ അറിയിച്ചു. സ്‌റ്റോര്‍ മുതല്‍ അഴിത്തല വരെയുള്ള ഭാഗത്ത് റീടാറിങ്ങിന് 20 ലക്ഷം രൂപയുടെ പ്രപ്പോസല്‍ സര്‍ക്കാരിനു കൊടുത്തതായും അറിയിച്ചു. ഈ പദ്ധതി വന്നില്ലെങ്കില്‍ നഗരഭാ ഫണ്ടും ഇതേ റോഡിനു വച്ചതായും റാഫി പറഞ്ഞു.
No comments