നാഷണലിസ്റ്റ് മൈനോറിറ്റിസ് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി രൂപികരണവും, ജില്ലാ കൺവെൻഷനും നടത്തി
എൻ സി പി ( എസ് ) പാർട്ടിയുടെ പോഷക സംഘടനയായ നാഷണലിസ്റ്റ് മൈനോറിറ്റിസ് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി രൂപികരണവും, ജില്ലാ കൺവെൻഷനും കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ചു. പി എസ് സി മെമ്പർമാരുടെ ശമ്പളം വീണ്ടും വർദ്ധിപ്പിയ്ക്കാനുള്ള നീക്കം സർക്കാർ പിൻവലിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് നാഷണലിസ്റ്റ് മൈനോരിറ്റി സ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ.ടി.മുജീബ് പറഞ്ഞു.മദ്രസാ അടച്ചുപൂട്ടാനുള്ള കേന്ദ്ര ബാലവകാശ കമ്മീഷൻ ശുപാർശ ആർ എസ് എസ് അജണ്ടയാണെന്നും, ഇത്തരം നീക്കങ്ങൾ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് എൻസിപി എസ് കാസർകോട് ജില്ലാ പ്രസിഡണ്ട് കരീം ചന്തേര മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് പറഞ്ഞു. നാഷണലിസ്റ്റ് മൈനോറിറ്റി സ് കോൺഗ്രസ് ചെയർമാൻ ഹമീദ് ചേരങ്കൈ അദ്ധ്യക്ഷത വഹിച്ചു.എൻ സി പി എസ് ജില്ലാ ജനറൽ സെക്രട്ടറി ടി. നാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് അലി ഷിഹാബ്, എൻ സി പി എസ് ജില്ലാ വൈസ് പ്രസിഡണ്ട് രാജു കൊയ്യൽ, ജില്ലാ ട്രഷറർ ബെന്നി നാഗ മറ്റം, ജില്ലാ ജനറൽ സെക്രട്ടറി ഉദിനൂർ സുകുമാരൻ, ജില്ലാ ജനറൽ സെക്രട്ടറി സുബൈർ പടുപ്പ്, എൻ സി പി ബ്ലോക്ക് പ്രസിഡൻ്റ് രാഹുൽ നിലാങ്കര, ഒ.കെ.ബാലകൃഷ്ണൻ, ഹമീദ് മാസ്റ്റർ ചെങ്കള, സീനത്ത് സതീശൻ, ഖദീജ മൊഗ്രാൽ, ലിജോ സെബാസ്റ്റ്യൻ, ജോസഫ് വടകര, എൻ സമീമ, രമ്യ രാജേഷ്, സുജാത ഫോർട്ട് റോഡ്, ഫൗസിയ എന്നിവർ പ്രസംഗിച്ചു. സമീർ അണങ്കൂർ നന്ദിയും പറഞ്ഞു.
No comments