കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം നീലേശ്വരം യൂണിറ്റ് അവകാശ പത്രിക സമര്‍പ്പിച്ചു
കേരള സീനിയര്‍ സിറ്റസണ്‍സ് ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഓരോ യൂണിറ്റിന്റെയും പരിധിയില്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അവകാശ പത്രികകള്‍ സമര്‍പ്പിച്ചു തുടങ്ങി.
നീലേശ്വരം നഗരസഭാ ഭാരവാഹികള്‍ നീലേശ്വരം നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാറിന് അവകാശ പത്രിക സമര്‍പ്പിച്ചു. പ്രസിഡന്റ് എം.നാരായണന്‍ നായര്‍, വൈസ് പ്രസിഡന്റ് ആര്‍ട്ടിസ്റ്റ് എ.കെ.കൃഷ്‌ണന്‍, സെക്രട്ടറി പി.യു.കുഞ്ഞിക്കൃഷ്‌ണന്‍ നായര്‍, സംസ്ഥാന കൗണ്‍സിലര്‍ ഇടയില്ലം രാധാകൃഷ്‌ണന്‍ നമ്പ്യാര്‍ എന്നിവര്‍ സന്നിഹിതരായി.
No comments