Breaking News

കാസർകോട് റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവം ;സംഘാടക സമിതി രൂപീകരിച്ചു

2024 നവംബർ 20 മുതൽ 25 വരെ ജി.എച്ച്.എസ്.എസ്. ഉദിനൂരിൽ നടക്കുന്ന
കാസർകോട് റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ
സംഘാടക സമിതി രൂപീകരണ യോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ,പടന്ന ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് മുഹമ്മദ് അസ്ലം,
ജില്ലാ പഞ്ചായത്ത്
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ
എസ് എൻ സരിത, ക്ഷേമ കാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. മനു,ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ ശങ്കുന്തള,ജില്ലാ പഞ്ചായത്ത് മെമ്പർ
സി ജെ സജിത്ത്, 
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം സുമേഷ്, കെ അനിൽ കുമാർ, പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബുഷ്റ,
മെമ്പർമാരായ പി പി കുഞ്ഞികൃഷ്ണൻ ,
പി വി അനിൽ കുമാർ ,ടി
വിജയലക്ഷ്മി,
സ്കൂൾ പ്രിൻസിപ്പൽ ലീന പി വി ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ,അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി വി മധുസൂദനൻ സ്വാഗതവും
സ്കൂൾ പിടിഎ പ്രസിഡന്റ് വി വി സുരേശൻ നന്ദിയും പറഞ്ഞു. ഏഴു സബ് ജില്ലകളിൽ നിന്നായി 6000 ഓളം വിദ്യാർത്ഥികൾ 6 ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കും.15 വേദികളിലായാണ് മത്സരം നടക്കുക.
ഭാരവാഹികൾ :
ചെയർമാൻ -എം രാജഗോപാലൻ എംഎൽഎ
ജനറൽ കൺവീനർ - ടി വി മധുസൂദനൻ
( ഡി ഡി ഇ കാസർകോട് ) .

No comments