Breaking News

നീലേശ്വരം അഴിത്തല അങ്കണവാടി- ബീച്ച് റോഡ് നവീകരിക്കാൻ 59.70 ലക്ഷം രൂപയുടെ ഭരണാനുമതി

നീലേശ്വരം അഴിത്തല അങ്കണവാടി- ബീച്ച് റോഡ് നവീകരിക്കാൻ 59.70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു.
തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സ്യബന്ധന വകുപ്പിന്റെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പദ്ധതിയിലാണിത്. പ്രസ്തുത റോഡിന്റെ നവീകരണത്തിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മത്സ്യബന്ധന വകുപ്പു മന്ത്രി സജി ചെറിയാന് എംഎൽഎ നേരത്തെ നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് മുഖേന ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. സാങ്കേതികാനുമതിയും ടെൻഡർ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കി പണി ഉടൻ തുടങ്ങാൻ എംഎൽഎ ഹാർബർ എഞ്ചിനീയറിങ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

No comments