കോട്ടച്ചേരി കുമ്മണാർ കളരി ഭഗവതി ക്ഷേത്ര കളിയാട്ട ഉത്സവം 28 മുതൽ
29 ന് രാത്രി 7.30 ന് ആനന്ദാശ്രമം ബാലവിഹാറിലെ കുട്ടികളുടെ യോഗ പ്രദർശനം. 8 ന് അനുമോദനച്ചടങ്ങ് കണ്ണൂർ സർവകലാശാല മുൻ പരീക്ഷാ കൺട്രോളർ പ്രഫ.കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. 8.30 ന് കുമ്മണാർ കളരി ഭഗവതി ക്ഷേത്ര മാതൃസമിതിയുടെ നൃത്തസന്ധ്യ. തുടർന്ന് കോൽക്കളി. നവംബർ 2 ന് രാത്രി 8 ന് കുണ്ടാർ ചാമുണ്ഡി തെയ്യത്തിൻ്റെ തോറ്റം, 3 ന് 11 ന് കുണ്ടാർ ചാമുണ്ഡി തെയ്യം പുറപ്പാടോടെ സമാപിക്കും. കളിയാട്ട ദിനങ്ങളിൽ ഉച്ചയ്ക്ക് അന്നദാനവുമുണ്ടാകും.
No comments