മൂലപ്പളളി സാറ്റേൺ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു.
മൂലപ്പളളി സാറ്റേൺ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. പ്രസിഡൻ്റ് കെ.പി.ജയരാജൻ നായർ പതാക ഉയർത്തി. പൂക്കളം, ദമ്പതിമാർക്കുള്ള കമ്പവലി, തലയണയടി, കോഴിപിടുത്തം, കസേരക്കളി, പ്രശ്നോത്തരി മുതലായ മത്സരങ്ങൾ നടന്നു. വൈകിട്ട് സാംസ്കാരിക സമ്മേളനം പ്രശസ്ത ചിത്രകാരനും സിനിമാതാരവുമായ മോഹൻചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.ജയരാജൻ നായർ അധ്യക്ഷത വഹിച്ചു' വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളായ വി.ശശി, കെ.വി ജോസഫ്, ശ്രീനാഥ് പള്ളിയത്ത്, ഗംഗാധരൻ പള്ളിയത്ത്, ഡോ.അരുന്ധതി ചന്ദ്രൻ ,ടി.വി.ലത, എന്നിവരെ ആദരിച്ചു 'ക്ലബ്ബ് വൈസ് പ്രസിഡൻ്റ് എം.കുഞ്ഞികൃഷ്ണൻ നായർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.വിവിധ വിദ്യാഭ്യാസ അവാർഡുകൾ മൂലപ്പള്ളി എ 'എൽ.പി.സ്കൂൾ പ്രഥമാധ്യാപിക കെ.രശ്മി വിതരണം ചെയ്തു. ക്ലബ്ബ് സാംസ്ക്കാരിക വിഭാഗം കൺവീനർ ഡോ. പി.രാജൻ, കലാവിഭാഗം കൺവീനർ സി.എം.രാജു, എന്നിവർ ആശംസകളർപ്പിച്ചു' ക്ലബ്ബ് സെക്രട്ടറി പി.പ്രകാശൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി കെ.എം.ശ്രീരതി നന്ദിയും പറഞ്ഞു.തുടർന്ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച ഗാനസന്ധ്യ അരങ്ങേറി
No comments