Breaking News

ജില്ലയിലെ തിരഞ്ഞെടുപ്പ് വീഡിയോഗ്രാഫി പ്രതിഫലം നൽകാത്തതിൽ പ്രതിഷേധിച്ച് ഫോട്ടോ, വീഡിയോഗ്രാഫർമാർ നാളെ കലക്ടറേറ്റ് ധർണ നടത്തും.

ജില്ലയിലെ തിരഞ്ഞെടുപ്പ് വീഡിയോഗ്രാഫി പ്രതിഫലം നൽകാത്തതിൽ പ്രതിഷേധിച്ച് ഫോട്ടോ, വീഡിയോഗ്രാഫർമാർ നാളെ കലക്ടറേറ്റ് ധർണ നടത്തും.
കെപിവിയു സിഐടിയു കേരള ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ രാവിലെ 10 മണിക്കാണ് ധർണ. ജില്ലയിൽ തിരഞ്ഞെടുപ്പിനു വേണ്ടി വീഡിയോഗ്രാഫി ചെയ്ത മുഴുവൻ തൊഴിലാളികൾക്കുമുള്ള വേതനം ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഓണത്തിനു മുൻപ് വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് യൂണിയൻ ജില്ലാ കമ്മിറ്റി ധനമന്ത്രി കെ.എൻ.ബാലഗോപാലിനു നിവേദനം നൽകിയിരുന്നു. എന്നിട്ടും പരിഹാരമാകാത്തതിനെ തുടർന്നാണ് ധർണ.

No comments