നീലേശ്വരം പേരോൽ ജി എൽ പി സ്കൂൾ ഓട്ടിസം സെന്ററിൽ ഓണാഘോഷം നടത്തി.
നീലേശ്വരം പേരോൽ ജി എൽ പി സ്കൂൾ ഓട്ടിസം സെന്ററിൽ ഓണാഘോഷം നടത്തി. ഉദ്ഘാടനം നീലേശ്വരം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. പി. ലത നിർവഹിച്ചു. ചടങ്ങിൽ നീലേശ്വരം ടൌൺ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലയൺ കുമാരൻ. പി. വി വിശിഷ്ട അതിഥിയായി. ക്ലബ്ബ് സെക്രട്ടറി ലയൺ ബാബു കരിങ്ങാട്ട്, ട്രെഷറർ ലയൺ രവീന്ദ്രൻ. പി. വി എന്നിവർ സംസാരിച്ചു. ലയൺ കമലാക്ഷൻ. കെ. വി, ലയൺ ഗിരിജ രാധാകൃഷ്ണൻ, ഭവാനി കമലാക്ഷൻ, ഇന്ദിര കുമാരൻ തുടങ്ങിവർ സന്നിഹിതരായി.
No comments