ജെസി വരാഘോഷമനുബന്ധിച്ചു നീലേശ്വരത്ത് സിപിആർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
ജെസി വരാഘോഷമനുബന്ധിച്ചു ജെസിഐ നീലേശ്വരം എലൈറ്റിന്റെ നേതൃത്വത്തിൽ നീലേശ്വരം എനർജിം ഫിറ്റ്നസ് സെന്ററുമായി സഹകരിച്ച് സിപിആർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ ഷിജു ക്ലാസ് കൈകാര്യം ചെയ്തു. പൊതു ഇടങ്ങളിൽ, വീടുകളിൽ മറ്റ് ഇതര സ്ഥലങ്ങളിൽ വെച്ച് പെട്ടന്ന് സംഭവിക്കുന്ന അപകടങ്ങൾ, ഹാർട്ട് അറ്റാക്ക് തുടങ്ങിയവ നേരിടുമ്പോൾ നമ്മൾ എങ്ങനെ പ്രതികരിക്കണമെന്നും, പ്രഥമ ശുശ്രൂഷ നല്കേണ്ടുന്ന വിധത്തെ കുറിച്ചും പരിശീലകൻ വ്യക്തമാക്കി. എനർജിം ഫിറ്റ്നസ് സെന്ററിലെ പരിശീലകരും പാർട്ടിസിപ്പന്റ്സും ഉൾപ്പെടെ നൂറോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡൻറ് സുരേന്ദ്ര യു പൈ അധ്യക്ഷത വഹിച്ചു. . എനർജിം ഉടമ ഗീതേഷ് ആശംസ അർപ്പിച്ച് സംസാരിച്ചു. പാസ്റ്റ് പ്രസിഡന്റ് വിനീത് .എം മുഖ്യാതിഥിയായി പ്രോഗ്രാം ഡയറക്ടർ ബാബു. ടി സ്വാഗതവും സെക്രട്ടറി അനൂപ് രാജ് കെ എസ് നന്ദിയും പറഞ്ഞു.
No comments