ചാത്തമത്ത് ഭാഗത്തെ കരയിടിച്ചിൽ തടയാൻ കരിങ്കൽ ഭിത്തികെട്ടി സംരക്ഷിക്കണമെന്ന് സിപിഎം ചാത്തമത്ത് രണ്ട് ബ്രാഞ്ച് സമ്മേളനം
നീലേശ്വരം തേജസ്വിനിപ്പുഴയിലെ ചാത്ത മത്ത് ഭാഗത്തെ രൂക്ഷമായ കരയിടിച്ചിൽ തടയാൻ കരിങ്കൽ ഭിത്തികെട്ടി സംരക്ഷിക്കണമെന്ന് സിപിഎം ചാത്തമത്ത് രണ്ട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. വി.രഘുരാമൻ നഗറിൽ നടന്ന സമ്മേളനം ഏരിയാക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. സി.വി.രാമചന്ദ്രൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ടി.ഗംഗാധരൻമാസ്റ്റർ.കെ.കുഞ്ഞിക്കണ്ണൻ ഇ.ചന്ദ്രമതി,പി. സുഭാഷ്, വി.കെ. ദാമോദരൻ. ഗോപാലകൃഷ്ണൻ,ഏ ബാലകൃഷ്ണൻ പി.വി.സുരേഷ് ബാബു പി.പി. ലത . സി.വി.മധു എം. പുഷ്പ്പ.കെ.പി.സതീശൻ എന്നിവർ സംസാരിച്ചു. ടി.കെ.പ്രദീപൻ സ്വാഗതം പറഞ്ഞു. വിവിധ മേഖലകളിലുള്ളവരെ ആദരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി എം.പുഷ്പയെ തെരഞ്ഞെടുത്തു.
No comments