Breaking News

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച ലോറി ഡ്രൈവർ അർജുന് കാസർകോട് ജില്ലയുടെ അന്ത്യാഞ്ജലി.

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച ലോറി ഡ്രൈവർ അർജുന് കാസർകോട് ജില്ലയുടെ അന്ത്യാഞ്ജലി.
സംസ്ഥാന അതിർത്തിയായ തലപ്പാടിയിൽ കേരള പോലീസ് ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലേക്ക് കൊണ്ടുപോയ മൃതദേഹത്തിൽ കാസർകോട് ബസ് സ്റ്റാ സ്റ്റാന്റ് പരിസരത്ത് ജില്ലാ കലക്ടർ കെ.ഇമ്പശേഖർ പുഷ്‌പചക്രം അർപ്പിച്ചു. മൃതദേഹത്തെ അനുഗമിച്ച അർജുന്റെ സഹോദരീ ഭർത്താവ് ജിതിനെ കലക്ടർ സാന്ത്വനിപ്പിച്ചു. മൃതദേഹത്തെ അനുഗമിക്കുന്ന മഞ്ചേശ്വരം എംഎൽഎ, എ.കെ.എം. അഷ്റഫ്, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, കാസർകോട് ജില്ലാ പോലീസ് മേധാവി ഡി.ശിൽപ എന്നിവരും കൂടെയുണ്ടായി.

No comments