Breaking News

മടിക്കൈ മുണ്ടോട്ട് ദേശാഭിമാനി വായനശാല ഗ്രന്ഥാലയം 'ഒന്നിച്ചോണം ' പരിപാടിയൊരുക്കി.

മടിക്കൈ മുണ്ടോട്ട് ദേശാഭിമാനി വായനശാല ഗ്രന്ഥാലയം 'ഒന്നിച്ചോണം ' പരിപാടിയൊരുക്കി. ഇതോടനുബന്ധിച്ചു നടന്ന ആദര, അനുമോദന സമ്മേളനങ്ങൾ
കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.സതീശൻ അധ്യക്ഷത വഹിച്ചു. വായനശാല സ്ഥാപക പ്രസിഡന്റ് സി. പ്രഭാകരൻ, സ്ഥാപക സെക്രട്ടറി എ.സി.അബ്ദുൾ സലാം എന്നിവർക്ക് ആദരവുമൊരുക്കി. സംസ്ഥാന ചെസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികളെയും വായനശാലയിൽ നിന്ന് കൂടുതൽ പുസ്തകം വായിച്ച കുട്ടികൾ, മുതിർന്നവർ എന്നിവരെയും ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഇ.കെ. സുനിൽ പട്ടേന അനുമോദിച്ചു. മടിക്കൈ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.പ്രഭാകരൻ സമ്മാനദാനം നിർവഹിച്ചു. 
സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ എം.കുഞ്ഞിരാമൻ, കെ.സുരേന്ദ്രൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്‌റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൽ റഹ്മാൻ, മുണ്ടോട്ട് സമന്വയ സംഘം ഭാരവാഹി കെ.ഗോപാലൻ, റെഡ്സ്റ്റാർ ക്ലബ് പ്രസിഡന്റ് കെ.റിജേഷ് എന്നിവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി കെ.സതീശൻ സ്വാഗതവും കമ്മിറ്റി അംഗം അജിത ടീച്ചർ നന്ദിയും പറഞ്ഞു.

No comments