Breaking News

കാഞ്ഞങ്ങാട് പ്രസ് ഫോറം വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി.

കാഞ്ഞങ്ങാട് പ്രസ് ഫോറം വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി.
പൊന്നോണം - 2024 സാഹിത്യകാരൻ ഡോ.അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. മലയാളികൾ സ്വന്തമായി ഓണപ്പൂക്കൾ കൃഷി ചെയ്തു തുടങ്ങിയത് വലിയ മാറ്റമാണെന്നും ഇതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്പി, ബാബു പെരിങ്ങേത്ത് മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.കെ. ആസിഫ് വിശിഷ്ടാതിഥിയായി. കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ബിഎൻഐ കാസർകോട് റിജിയൻ ഡൈനാമിക് ചാപ്റ്റർ പ്രസിഡന്റ് അഷറഫ് പറമ്പത്ത്, സജിഷ ഗോൾഡ് ഉടമ കെ.സതീഷ് കുമാർ, എ. അഭിനേഷ് (ശബരി ഗ്രൂപ്പ്, കാഞ്ഞങ്ങാട്) എന്നിവർ സംസാരിച്ചു.
ചടങ്ങിൽ മാധ്യമപ്രവർത്തകർക്കുള്ള ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു.പ്രസ്ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും ട്രഷറർ ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു .

No comments