Breaking News

നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

കെ പി സി സി ആഹ്വാനപ്രകാരം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ഭരണം നിലനിർത്തുന്നതിന് വേണ്ടി ആർ എസ് എസുമായി ധാരണ ഉണ്ടാക്കുകയും, കേരളത്തിൻ്റെ മതേതര പാരമ്പര്യം തകർക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്. 
രാജാസ് ഹൈസ്കൂർ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മാർക്കറ്റ് കവലയിൽ സമാപിച്ചു. സമാപന യോഗം ഡി സി സി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി. രാമചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മടിയൻ ഉണ്ണികൃഷ്ണൻ, നഗരസഭാ പാർലമെൻ്ററി പാർട്ടി ലീഡർ ഇ ഷജീർ , സി.വിദ്യാധരൻ, പി.യു. കുഞ്ഞികൃഷ്ണൻ നായർ,ഇ. എൻ പത്മാവതി , അനൂപ് ഓർച്ച, എം.വി. ഭരതൻ എന്നിവർ സംസാരിച്ചു.

No comments