നീലേശ്വരം തൈക്കടപ്പുറത്ത് മീന്‍പിടിക്കുന്നതിനിടെ യന്ത്രത്തകരാറിനെ തുടര്‍ന്നു കാറ്റു പിടിച്ച ബോട്ട് തകര്‍ന്നു
നീലേശ്വരം തൈക്കടപ്പുറത്ത് മീന്‍പിടിക്കുന്നതിനിടെയുണ്ടായ യന്ത്രത്തകരാറിനെ തുടര്‍ന്നൂ കാറ്റു പിടിച്ച ബോട്ട് തകര്‍ന്നു.
തൈക്കടപ്പുറം പുറത്തേക്കൈയിലെ ഉമേശന്റെ ഉടമസ്ഥതയിലുള്ള നസീബ് എന്ന ബോട്ടാണ് തകര്‍ന്നത്. പുറംകടലില്‍ മീന്‍പിടിക്കുന്നതിനിടെ സ്റ്റിയറിങ്ങിന്റെ കേബിള്‍ പൊട്ടുകയായിരുന്നു. കാറ്റു പിടിച്ച ബോട്ട് നിയന്ത്രിച്ചു തീരത്തടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സീറോഡിനും സ്‌റ്റോര്‍ ജങ്‌ഷനും ഇടയില്‍ തകര്‍ന്നു കരക്കടിഞ്ഞു. 4 തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കാര്‍ക്കും പരിക്കില്ല.
No comments