സംയുക്ത ട്രേഡ് യൂണിയൻ ഉടമ സംഘടനയുടെ ജില്ലാ ഗുഡ്സ് കൺവെൻഷൻ നീലേശ്വരത്ത് ചേർന്നു.
സംയുക്ത ട്രേഡ് യൂണിയൻ ഉടമ സംഘടനയുടെ ജില്ലാ ഗുഡ്സ് കൺവെൻഷൻ നീലേശ്വരം ചിണ്ടേട്ടൻ സ്മാരക ഹാളിൽ ചേർന്നു.
സംസ്ഥാന കോ-ഓർഡിനേറ്റർ ടി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. കാറ്റാടി കുമാരൻ അധ്യക്ഷനായി. എഐടിയുസി നേതാവ് സി.വി.വിജയരാജ്, എം. രാജൻ, ബാബു വെള്ളിക്കോത്ത്, യു.കെ.ബാലൻ, കെ. രാജീവൻ, അനിൽ കുമാർ, ഇ.വി.വേണു എന്നിവർ പ്രസംഗിച്ചു. വെങ്ങാട്ട് ശശി സ്വാഗതവും കെ.വി.രവീന്ദ്രൻ നന്ദിയും പറഞ്ഞു. ഒക്ടോബർ 4 ന്റെ പണിമുടക്ക് വിജയിപ്പിക്കാനും പണിമുടക്ക് ദിവസം കാഞ്ഞങ്ങാട് ആർഡിഒ ഓഫീസിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു.
No comments