മാരകമയക്കുമരുന്നായ മെത്താഫെറ്റാമിനുമായി നീലേശ്വരത്ത് യുവാവ് അറസ്റ്റില്‍.
മാരകമയക്കുമരുന്നായ മെത്താഫെറ്റാമിനുമായി നീലേശ്വരത്ത് യുവാവ് അറസ്റ്റില്‍.
കണിച്ചിറയിലെ മര്‍ഹബ വീട്ടില്‍ എന്‍.എന്‍.മുഹമ്മദ് നൗഫലിനെയാണ് നീലേശ്വരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.വൈശാഖും സംഘവും അറസ്റ്റ് ചെയ്‌തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലായിരുന്നു അറസ്‌റ്റ്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെ അനീഷ് കുമാര്‍ , പ്രിവന്റീവ് ഓഫീസര്‍മാരായ സതീശന്‍ നാലുപുരക്കല്‍ ,കെ വി പ്രജിത്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുധീര്‍ പാറമ്മല്‍ , എ കെ നസറുദ്ധീന്‍, പി ശൈലേഷ് കുമാര്‍, സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ പി രാജീവന്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
No comments